14 വയസുള്ള മകളെ മൂന്ന് വർഷത്തോളം പീഡിപ്പിച്ചു; പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിന തടവും

Rape

14 വയസ്സുള്ള മകളെ മൂന്ന് വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിന തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി

പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും ഒമ്പത് മാസവും കൂടി അധിക തടവ് അനുഭവിക്കണം. 42കാരനായ പ്രതി 2020 മുതൽ മൂന്ന് വർഷത്തോളം മകളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്

ജീവപര്യന്തം തടവ് എന്നാൽ പ്രതിയുടെ ജീവിതാവസാനം വരെയെന്നാണ്. ഇരയ്ക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
 

Share this story