തിരുവനന്തപുരത്ത് 14 കാരിയെ കാണാതായതായി പരാതി

Missng

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ 14 കാരിയെ കാണാനില്ലെന്ന് പരാതി. ഇന്ന് രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായത്. ബന്ധു വീട്ടിലും പരിസരങ്ങളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംബിച്ചു. തമിഴ്നാട്ടിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Share this story