തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി കരമന പോലീസ്
Jan 11, 2026, 20:41 IST
തിരുവനന്തപുരം കരുമത്ത്നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കരമന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താനായി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്.
