വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ 14കാരിയെ പീഡിപ്പിച്ചു; കോഴിക്കോട് യുവാവ് അറസ്റ്റിൽ

Police
കോഴിക്കോട് കുന്ദമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. അമ്മയുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ പതിനാലുകാരിയെ അടുപ്പം ഭാവിച്ച് പീഡിപ്പിച്ച കൊടുവള്ളി സ്വദേശി അജ്മലാണ് പിടിയിലായത്. വെള്ളിയാഴ്ചയാണ് സംഭവം. കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് അജ്മൽ മുക്കത്തുള്ള തന്റെ വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന് ശേഷം കുട്ടിയെ മുക്കത്ത് ഉപേക്ഷിച്ചു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയായിരുന്ന പോലീസ് കുട്ടിയെ മുക്കത്ത് നിന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അജ്മലിനെ പിടികൂടിയത്.
 

Share this story