വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 14 വയസ്സുള്ള വിദ്യാർഥിക്ക് ഗുരുതര പരുക്ക്

elephant

വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ്(14) പരുക്കേറ്റത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. തുമ്പിക്കൈ കൊണ്ട് ഇടിച്ചിട്ട ശേഷം ശരത്തിനെ കാട്ടാന എടുത്തെറിയുകയായിരുന്നു. ശരത്ത് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
 

Share this story