കാട്ടാന ആക്രമണത്തിൽ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം
Wed, 25 Jan 2023

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വനംവകുപ്പിന്റെ താത്കാലിക വാച്ചർ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉൾപ്പെടെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ശക്തിവേലിന്റെ മരണം ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു
15 ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ നാളെ തന്നെ നൽകും. ബാക്കി അഞ്ച് ലക്ഷം രൂപ അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്കും അഞ്ച് ലക്ഷം വനംവകുപ്പ് ഏർപ്പെടുത്തിയ ഇൻഷുറൻസിൽ നിന്നും നൽകും. കുടുംബത്തിലെ ഒരാൾക്ക് ആശ്രിത നിയമനം നൽകുമെന്നും മന്ത്രി പറഞ്ഞു.