ഒന്നര ലക്ഷം യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് പോയി, എൽഡിഎഫ് വോട്ടിലും ചോർച്ച: സുനിൽകുമാർ

sunilkumar

തൃശ്ശൂരിലെ തോൽവിയിൽ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാർ. എൽഡിഎഫ് സ്വാധീന വോട്ടുകളിൽ പോലും ചോർച്ചയുണ്ടായി. ഒന്നര ലക്ഷത്തോളം യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് പോയി. ഇത് എങ്ങനെയെന്ന് പരിശോധിക്കണം. 

പരസ്പരമുള്ള ചെളിവാരി എറിയലുകൾക്ക് അപ്പുറത്തേക്ക് വസ്തുതാപരമായ വിലയിരുത്തലാണ് ഇരുമുന്നണികളും നടത്തേണ്ടത്. തൃശ്ശൂരിൽ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് വിശദമായ പരിശോധന നടത്തിയിട്ടില്ല. ബൂത്ത് അടിസ്ഥാനത്തിൽ വോട്ടുകൾ തിരിച്ചുള്ള കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. 

എൽഡിഎഫിന് വളരെയധികം സ്വാധീനമുള്ള പുതുക്കാട്, നാട്ടിക പോലുള്ള മണ്ഡലങ്ങളിൽ പോലും വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം 2019ൽ ഇടത് മുന്നണിക്ക് കിട്ടിയ വോട്ടിനേക്കാൾ 16,000 വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.
 

Share this story