മലപ്പുറം വേങ്ങരയിൽ പതിനഞ്ചു വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

mungi maranam

മലപ്പുറം വേങ്ങരയിൽ പതിനഞ്ചു വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. ചെട്ടിപ്പടി സ്വദേശി പുഴക്കലകത്ത് സെയ്ദലവിയുടെ മകൻ ഷാനാണ് മരിച്ചത്. വേങ്ങര കിളനക്കോട്ടെ ഏക്കർ കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. 

കുളം നീന്തിക്കയറുന്നതിനിടെ കുഴഞ്ഞുപോകുകയും മുങ്ങിമരിക്കുകയുമായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
 

Share this story