കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കടലിൽ കാണാതായത് 160 മത്സ്യത്തൊഴിലാളികളെ
Aug 8, 2026, 11:14 IST
കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കടലിൽ കാണാതായത് 160 മത്സ്യത്തൊഴിലാളികൾ. ഇതേ കാലയളവിൽ കടലിൽ മരിച്ചത് 469 മത്സ്യത്തൊഴിലാളികളെന്നും കണക്കുകൾ.2017-18 വർഷത്തിലാണ് ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ കാണാതായത്.
29 പേരെയാണ് കാണാതായത്. 2016-17, 2021-22 വർഷങ്ങളിൽ 26 പേരെയും കാണാതായി.2020-21 വർഷത്തിലാണ് ഏറ്റവും കുറവ് മത്സ്യത്തൊഴിലാളികളെ കാണാതായത് — രണ്ട് പേർ. കഴിഞ്ഞ സാമ്പത്തിക വർഷമായ 2025-26ൽ മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് കടലിൽ കാണാതായത്
