16 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 63കാരന് 83 വർഷം കഠിന തടവ്

16

പാലക്കാട് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ 63കാരന് 83 വർഷം കഠിന തടവ്. 

കള്ളകുറിച്ചി സ്വദേശി അൻപിനാണ് 83 വർഷം കഠിന തടവും നാല് ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 

പെൺകുട്ടിയെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. 2022ൽ ഷൊർണൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Share this story