പൊതുവിദ്യാഭ്യാസത്തിന് 1773.10 കോടി രൂപ; സൗജന്യ യൂണിഫോം പദ്ധതിക്ക് 140 കോടി

school

സംസ്ഥാന ബജറ്റിൽ പൊതു വിദ്യാഭ്യാസത്തിന് വകയിരുത്തിയത് 1773.10 കോടി രൂപ. ഉന്നത വിദ്യാഭ്യാസത്തിന് 816.79 കോടിയും സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് 242.40 കോടിയും അനുവദിച്ചു. സൗജന്യ യൂണിഫോം പദ്ധതിക്ക് 140 കോടി രൂപയാണ് മാറ്റിവെച്ചത്.

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന് 98.35 കോടി രൂപയും സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 95 കോടി രൂപയും വകയിരുത്തി. അസാപ്പിന് 35 കോടി രൂപ അനുവദിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജിൽ ആധുനിക സൗകര്യങ്ങളോടെ അക്കാദമിക് കോംപ്ലക്‌സ് സ്ഥാപിക്കും. പിണറായിയിൽ പോളിടെക്‌നിക് സ്ഥാപിക്കും


 

Share this story