ഇടുക്കിയിൽ 17കാരിയായ പോക്‌സോ കേസ് അതിജീവിത വീടിനുള്ളിൽ മരിച്ച നിലയിൽ

suicide

പോക്‌സോ കേസിലെ അതിജീവിതയായ 17കാരിയെ ഇടുക്കിയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടയാറിലാണ് 17കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലാണ് മൃതദേഹം. കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലുള്ളവർ ജോലിക്ക് പോയതായിരുന്നു. രാവിലെ 11 മണിയോടെ പെൺകുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.

രണ്ട് വർഷം മുമ്പുള്ള പോക്‌സോ കേസിലെ ഇരയാണ്. കേസിലെ പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. കേസുമായി പെൺകുട്ടിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
 

Share this story