തീപിടിച്ച ചരക്കുകപ്പലിലെ 18 ജീവനക്കാരെ രക്ഷപ്പെടുത്തി; നാല് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

തീപിടിച്ച ചരക്കുകപ്പലിലെ 18 ജീവനക്കാരെ രക്ഷപ്പെടുത്തി; നാല് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്
കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാൻ ഹായ് 503 എന്ന ചരക്കുകപ്പലിൽ നിന്നും ജീവൻരക്ഷാർഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. 4 കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. രക്ഷപ്പെടുത്തിയ 18 ജീവനക്കാരിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. കാണാതായ നാല് ജീവനക്കാരിൽ രണ്ട് പേർ തായ്വാൻ സ്വദേശികളാണ്. മറ്റ് രണ്ട് പേർ ഇന്തോനേഷ്യ, മ്യാൻമർ സ്വദേശികളാണ്. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നാണ് വിവരം. ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്ലാൻഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഐഎൻഎസ് സൂറത്ത് ഉടൻ സ്ഥലത്തേക്ക് എത്തും. വെള്ളത്തിൽ വീണാൽ അപകട സ്വഭാവമുള്ള വസ്തുക്കളും തീപ്പിടിയ്ക്കാൻ സാധ്യതയുള്ള വസ്തുക്കളുമാണ് കണ്ടെയ്‌നറിലുണ്ടെന്നാണ് വിവരം. കോസ്റ്റ് ഗാർഡിന്റെ ആറ് കപ്പലുകൾ കൂടി രക്ഷാദൗത്യത്തിന് നിയോഗിച്ചിട്ടുണ്ട്.

Tags

Share this story