കൊല്ലം ഉമയനല്ലൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് 18 വിദ്യാർഥികൾക്ക് പരുക്കേറ്റു
Wed, 18 Jan 2023

കൊല്ലം ഉമയനല്ലൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് പരുക്കേറ്റ 18 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടത്.
മൈലാപൂരിനും ഉമയനല്ലൂരിനും ഇടയിൽ കല്ലുകുഴിയിൽ വെച്ചാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലിൽ ഇടിച്ചുമറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ബസിലുണ്ടായിരുന്ന വിദ്യാർഥികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.