കാസര്‍കോട് മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു

Dead

കാസര്‍കോട് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈല ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമര്‍ ഫറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നിലവിളി കേട്ട് സമീപവാസികള്‍ എത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജുമൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ ജുമൈലയുടെ അമ്മയും വീട്ടിലുണ്ടായിരുന്നതായാണ് വിവരം.

വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഇയാള്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നു എന്നും വിവരമുണ്ട്. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. അടുത്തിടെ ഭാര്യയും ഇയാളും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിക്കുകയും ലഹരി ഉപയോഗിച്ച് എത്തി ഇയാള്‍ ബഹളമുണ്ടാക്കിയതുമായാണ് അയല്‍വാസികള്‍ പറയുന്നത്. ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കിയെന്നും അയല്‍വാസികള്‍ പറഞ്ഞു. അടുത്തിടെയായിരുന്നു ജുമൈലയ്ക്ക് പതിനെട്ട് വയസ് തികഞ്ഞത്.

Tags

Share this story