19കാരി ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ, അറസ്റ്റ് രേഖപ്പെടുത്തി

chithrapriya

മലയാറ്റൂരിൽ 19കാരി ഏവിയേഷൻ ബിരുദ വിദ്യാർഥിനി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനാണെന്ന് കസ്റ്റഡിയിലുള്ള സുഹൃത്ത് അലൻ സമ്മതിച്ചു. മദ്യലഹരിയിലാണ് കൊല നടത്തിയതെന്ന് ഇയാൾ മൊഴി നൽകി. സംശയത്തെ തുടർന്നുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു

അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആറാം തിയതി രാത്രി ഇരുവരും തമ്മിൽ കണ്ടപ്പോൾ ചില സംശയങ്ങളുടെ പേരിൽ തർക്കമുണ്ടായെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും അലൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് വന്ന ചില ഫോൺകോളുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തർക്കമുണ്ടായത്. ആ സമയത്ത് അലൻ മദ്യലഹരിയിലുമായിരുന്നു.

തർക്കത്തിനൊടുവിൽ പെൺകുട്ടിയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് അലൻ ബൈക്കിൽ കയറ്റി കൊണ്ടുപോയി. വിജനമായ സ്ഥലത്ത് അലൻ ബൈക്ക് നിർത്തുകയും കല്ല് കൊണ്ട് പെൺകുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായിരുന്നു ചിത്രപ്രിയ. 

Tags

Share this story