തിരുവണ്ണാമലൈയിൽ 19കാരിയെ ബലാത്സംഗം ചെയ്ത സംഭവം; രണ്ട് പോലീസുകാരെ പിരിച്ചുവിട്ടു

thiruvannamalai

തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ സഹോദരിക്ക് മുന്നിൽ വെച്ച് അനിയത്തിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പോലീസുകാരെ സർവീസിൽ പിരിച്ചുവിട്ടു. തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദർ എന്നീ കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്. ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെയാണ് മൂത്ത സഹോദരിയുടെ മുന്നിൽ വെച്ച് ഇരുവരും ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

തങ്ങളുടെ കൃഷിയിടത്തിലുണ്ടായ പഴം വിൽക്കാനായി തിരുവണ്ണാമലയിലേക്ക് വാനിൽ പോവുകയായിരുന്നു സഹോദരികൾ. തിങ്കളാഴ്ച അർധരാത്രിയോടെ ഏന്താൾ ബൈപ്പാസിലെത്തിയപ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാൻ തടഞ്ഞു. ഡ്രൈവറെ ചോദ്യം ചെയ്ത കോൺസ്റ്റബിൾമാർ സഹോദരിമാരോട് വാനിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടു.

ഇരുവരും യുവതികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോവുകയും മൂത്ത സഹോദരിക്ക് മുന്നിൽ വെച്ച് ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പുലർച്ചെ നാല് മണിയോടെ യുവതികളെ റോഡരികിൽ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. റോഡരികിൽ രണ്ട് സ്ത്രീകളെ കണ്ട അടുത്തുള്ള ഇഷ്ടിക ചൂള യൂണിറ്റിലെ തൊഴിലാളികൾ ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു. രണ്ട് പോലീസുകാരെയും ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു

Tags

Share this story