തിരുവല്ലയിൽ 19കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; പ്രതിക്കുള്ള ശിക്ഷാവിധി ഇന്ന്

kavitha

തിരുവല്ലയിൽ പ്രണയം നിരസിച്ചതിന് 19കാരിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ ശിക്ഷാ വിധി ഇന്ന്. പത്തനംതിട്ട അയിരൂർ സ്വദേശി കവിത കൊല്ലപ്പെട്ട കേസിൽ പ്രതി അജിൻ റെജി മാത്യുവിനെ കുറ്റക്കാരനായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12നാണ് സംഭവം

സഹപാഠിയായിരുന്ന കവിത പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നായിരുന്നു ക്രൂര കൊലപാതകം. നടുറോഡിൽ പെൺകുട്ടിയെ തടഞ്ഞു നിർത്തി അജിൻ ആക്രമിക്കുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കവിതയുടെ കുടുംബം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

നാട്ടുകാരാണ് ഓടിയെത്തി കവിതയുടെ തീയണച്ച് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കവിത ചികിത്സയിലിരിക്കെ പിറ്റേ ദിവസം തന്നെ മരിച്ചു. അജിനെ നാട്ടുകാർ തന്നെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
 

Tags

Share this story