2000 രൂപയും മദ്യക്കുപ്പിയും കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് എസ് ഐ വിജിലൻസ് പിടിയിൽ
Jan 12, 2023, 15:15 IST

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സബ്ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നസീറാണ് 2,000 രൂപയും ഒരു ലിറ്ററിന്റെ വിദേശമദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ പിടിയിലായത്.
വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയിലാണ് നസീർ കൈക്കൂലി ആവശ്യപ്പെട്ടത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ എസ്‌ഐ 2,000 രൂപ നൽകണമെന്ന് നിർദേശിച്ചു. പരാതിക്കാരൻ ഈ വിവരം മൊബൈലിൽ റെക്കോർഡ് ചെയ്തശേഷം കോട്ടയം വിജിലൻസ് യൂണിറ്റിൽ അറിയിക്കുകയായിരുന്നു