മൂവാറ്റുപുഴയിൽ പട്ടാപ്പകൽ സ്ത്രീയെ പൂട്ടിയിട്ട് 20,000 രൂപയും 20 പവനും മോഷ്ടിച്ചു
Wed, 1 Mar 2023

മൂവാറ്റുപുഴയിൽ പട്ടാപ്പകൽ സ്ത്രീയെ പൂട്ടിയിട്ട് 20,000 രൂപയും 20 പവനും മോഷ്ടിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കളരിക്കൽ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഹനന്റെ ബന്ധുവായ പത്മിനിയെ ബാത്ത് റൂമിൽ പൂട്ടിയിട്ടാണ് മോഷണം നടത്തിയത്.
മുറി വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ പുറകിൽ നിന്നും കടന്നുപിടിച്ച് വായിൽ തുണി തിരുകി ബാത്ത് റൂമിൽ പൂട്ടിയിടുകയായിരുന്നു. തുടർന്നാണ് മോഷണം നടത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.