എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഇന്ന് തുടങ്ങും; പുസ്തകോത്സവത്തിന് തുടക്കമായി

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഇന്ന് തുടങ്ങും; പുസ്തകോത്സവത്തിന് തുടക്കമായി

ചാവക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ അനുബന്ധമായി സംഘടിപ്പിച്ച ഐ പി ബി പുസ്തകോത്സവത്തിന് തുടക്കമായി. കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ആഴത്തിലുള്ള വായനയാണ് മനുഷ്യ സംസ്‌കാരത്തിന്റെ വലിയ സമ്പത്തെന്ന് മന്ത്രി പറഞ്ഞു. ഐ പി ബി യുടെ പുതിയ നൂറു പുസ്തകങ്ങളുടെ പ്രകാശനം പുസ്തകോത്സവത്തിൽ നടക്കുന്നുണ്ട്. മുഹമ്മദ് പാറന്നൂർ രചിച്ച പ്രകൃതിയെ കണ്ടും തൊട്ടും എന്ന പുസ്തകം പ്രകാശനം ചെയ്ത് മന്ത്രി സുനിൽ കുമാർ പ്രകാശനത്തിന്റെ തുടക്കം കുറിച്ചു. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ ലഭ്യമാണ്.
ഐ പി ബി ഡയറക്ടർ മജീദ് അരിയല്ലൂർ, മേനേജർ സലീം അണ്ടോണ എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്രാഹീം ജില്ലാ സെക്രട്ടറി ജാഫർ ചേലക്കര സംസാരിച്ചു. നഗരിയിൽ സ്വാഗത സംഘം ചെയർമാൻ ഹുസൈൻ ഹാജി പതാക ഉയർത്തി. തുടർന്ന് നടന്ന ആത്മീയ സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി അദ്ധ്യക്ഷത വഹിച്ചു എസ് എഫ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഫാറുഖ് നഈമി അൽ ബുഖാരി കൊല്ലം ഉദ്ഘാടനം ചെയ്തു. ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ ആത്മീയ്യ പ്രഭാഷണം നടത്തി. ഹാഫിള് സ്വാദിഖ് അലി ഫാള്വിലിയുടെ നേത്യത്വത്തിൽ ഖസീദത്തുൽ ബുർദ ആസ്വാദനവും ഖവാലിയും നടന്നു.

കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ നിന്നുമായി രണ്ടായിരത്തോളം കലാപ്രതിഭകളാണ് രണ്ടുദിവസത്തെ മത്സരങ്ങളിൽ മാറ്റുരക്കുന്നത്. ശനിയാഴ്ച നാളെ വൈകീട്ട് നാലു മണിക്ക് സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ഈ വർഷത്തെ സാഹിത്യോത്സവ് പുരസ്‌കാരം കവി സച്ചിദാനന്ദന് വേദിയിൽ സമ്മാനിക്കും.

തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് സാഹിത്യോത്സവ് അവാർഡ് കവി സച്ചിദാനന്ദന് സമ്മാനിക്കും. ഇരുണ്ട കാലത്തെ പാട്ടുകൾ എന്ന വിഷയത്തിൽ സച്ചിദാനന്ദൻ പ്രഭാഷണം നിർവഹിക്കും. സാഹിത്യകാരന്മാരായ കെ പി രാമനുണ്ണി, പി സുരേന്ദ്രൻ, കെ ഇ എൻ, എംഎൽഎമാരായ കെ വി അബ്ദുൽഖാദർ, മുരളി പെരുനെല്ലി എന്നിവർ സംസാരിക്കും.

ഞായറാഴ്ച്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, ടിഎൻ പ്രതാപൻ എംപി എന്നിവർ സംബന്ധിക്കും.

കേരളത്തിലെയും നീലഗിരിയിലെയും ആറായിരത്തിലധികം യൂണിറ്റുകളിൽ നിന്ന് മത്സരിച്ച് സെക്ടർ, ഡിവിഷൻ, ജില്ലാ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകളാണ് രണ്ടുദിവസത്തെ സാഹിത്യോത്സവിൽ മാറ്റുരക്കുക. ജൂനിയർ, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. കേരളത്തിലെ കലാലയങ്ങൾ തമ്മിൽ മത്സരിക്കുന്ന കാമ്പസ് വിഭാഗം മത്സരങ്ങളും പ്രത്യേകമായുണ്ട്. 110 മത്സരങ്ങൾ 11 വേദികളിലാണ് നടക്കുക. പുതിയ കാലത്തിന്റെ സാങ്കേതിക സംവിധാനങ്ങളും ചേരുവകളുമുള്ള മത്സരങ്ങളും ഇതിൽ ഉൾപ്പെടും. ഗാനം, പ്രഭാഷണം, കവിതാ രചന, കഥാ രചന, ചിത്ര രചന, ഡിജിറ്റൽ ഡിസൈനിങ്, ഡോക്യമെന്ററി നിർമാണം, ന്യൂസ് റീഡിങ് തുടങ്ങി വിവിധ മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമാണ്.

നിലനിൽപ്പു ഭീഷണി നേരിടുന്ന പരമ്പരാഗത കലകളെ ജനകീയമാക്കി നിലനിർത്താനുള്ള യത്‌നത്തിന്റെ ഭാഗമായി മാലപ്പാട്ട്, മൗലിദ്, ഖവാലി, സീറാ പാരായണം തുടങ്ങിയ മത്സരങ്ങളുമുണ്ട്. ദഫ്, അറബന തുടങ്ങിയ ജനകീയ മാപ്പിള കലാരൂപങ്ങളും അരങ്ങേറും. മത്സരയിനങ്ങൾക്കു പുറമെ വിവിധ സെഷനുകളിലായി പ്രത്യേക ചർച്ചകളും സംവാദവും ചേർന്ന സാംസ്‌കാരിക സമ്മേളനവും സാഹിത്യോത്സവിന്റെ അനുബന്ധമായി നടക്കും. നാളെ രാവിലെ പത്തുമുതൽ ഞായർ വൈകീട്ട് മൂന്നു മണിവരെയാണ് സാംസ്‌കാരിക പരിപാടികൾ. എഴുത്തിന്റെ രാഷ്ട്രീയം, മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും, കുടിയിറക്കപ്പെട്ടവന്റെ രാഷ്ട്രീയം, ഉമർഖാസി; രചനയും സമരവും, ദളിത്മുസ്‌ലിം പാരസ്പര്യം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച നടക്കുക. കെ ഇ എൻ, എൻ പി രാജേന്ദ്രൻ, കവി വീരാൻകുട്ടി, അഡ്വ എ ജയശങ്കർ, കെ സി സുബിൻ എന്നിവർ ‘എഴുത്തിന്റെ രാഷ്ട്രീയം’ ചർച്ച ചെയ്യും. കെ പി രാമനുണ്ണി. ടി ഡി രാമകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയുത്തുംകടവ്, അജയ് പി മങ്ങാട്, എന്നിവർ ‘മലയാളം മുസ്‌ലിമിനെ എഴുതിയതും വായിച്ചതും’ സെഷനിൽ അഭിപ്രായം പങ്കുവെക്കും. ആലങ്കോട് ലീലാകൃഷ്ണൻ, സിവിക് ചന്ദ്രൻ, അഡ്വ. കാളീശ്വരം രാജ്, കെ കെ കൊച്ച്, കാസിം ഇരിക്കൂർ, ചേറൂർ അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവരും വിവിധ സെഷനുകളിൽ സംസാരിക്കും.

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഇന്ന് തുടങ്ങും; പുസ്തകോത്സവത്തിന് തുടക്കമായി

കലുഷിതമായ നവലോകത്തിൽ ആത്മീയതയിലേക്ക് മടങ്ങുന്നതാണ് സമാധാന മാർഗം: ഡോ ഫാറൂഖ് നഈമി

ചാവക്കാട്: എസ്. എസ്. എഫ് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് നടന്ന ആത്മീയ സംഗമം പ്രൗഢമായി. വിവിധ ദേശങ്ങളിൽ നിന്നും നൂറുക്കണക്കിന് ആളുകളാണ് ആത്മീയനുഭൂതിതേടി ചാവക്കാടെത്തിയത്. കലുഷിതമായ പുതിയകാല അന്തരീക്ഷത്തിൽ ആത്മീയമാർഗത്തിലേക്ക് മടങ്ങുന്നതാണ് സമാധാനത്തിന്റെ മാർഗമെന്ന് എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ. പി എ ഫാറൂഖ് നഈമി അൽ ബുഖാരി അഭിപ്രായപ്പെട്ടു. ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയത സകല പ്രതിസന്ധികൾക്കും പരിഹാരമാണ്. ബഹുസ്വരതയും മതേതരത്വവും വിളയിച്ച് ഇന്ത്യ രാജ്യത്ത് നന്മയുടെ വെളിച്ചം പരത്തിയ ആത്മീയ നേതൃത്വത്തന്റെ പ്രവർത്തനപാതകൾ എന്നും മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ അബ്ദുസ്സലാം മുസ്ലിയാർ ദേവർശോല ആത്മീയ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഢല്ലൂരിൻറെ നേതൃത്വത്തിൽ ഖസീദത്തുൽ ബുർദ ആസ്വാദനം നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ എം കെ ഫൈസി കല്ലൂർ, കേരള മുസ്ലീം ജമാഅത്ത് തൃശൂർ ജില്ലാ പ്രസിഡൻറ് സയ്യിദ് ഫസൽ അൽ ഐദറൂസി, എസ് വൈ എസ് തൃശൂർ ജില്ലാ പ്രസിഡൻറ് പി എച് സിറാജുദ്ദീൻ സഖാഫി എന്നിവർ സംസാരിച്ചു.

Share this story