മരുമകളോടുള്ള ദേഷ്യം തീർക്കാൻ മുത്തശ്ശി രണ്ട് വയസ്സുകാരിയെ ആറാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞുകൊന്നു

മരുമകളോടുള്ള ദേഷ്യം തീർക്കാൻ മുത്തശ്ശി രണ്ട് വയസ്സുകാരിയെ ആറാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞുകൊന്നു

മരുമകളോടുള്ള ദേഷ്യത്തിൽ രണ്ട് വയസ്സുള്ള ബാലികയെ മുത്തശ്ശി ആറാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞു കൊന്നു. മുംബൈ മലാദിലാണ് സംഭവം. പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു

അപ്പാർട്ട്‌മെന്റിലെ ആറാം നിലയിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ എറിഞ്ഞു കൊന്നതാണെന്ന് മനസ്സിലായത്. ചോദ്യം ചെയ്തപ്പോൾ മുത്തശ്ശി കുറ്റം സമ്മതിക്കുകയും ചെയ്തു.

റുക്‌സാനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച കുട്ടിയുടെ പിതാവിന്റെ രണ്ടാനമ്മയാണ് ഇവർ. കുട്ടിയുടെ മാതാവുമായി ഇവർ സ്ഥിരമായി വഴക്കിടുമായിരുന്നു. ഇതേ തുടർന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചത്.

Share this story