ഫ്‌ളാറ്റുകളിൽ നിന്ന് ഒഴിഞ്ഞുകൊടുക്കാൻ കൂടുതൽ സമയം വേണമെന്ന് ഉടമകൾ; അനുവദിക്കില്ലെന്ന് അധികൃതർ

ഫ്‌ളാറ്റുകളിൽ നിന്ന് ഒഴിഞ്ഞുകൊടുക്കാൻ കൂടുതൽ സമയം വേണമെന്ന് ഉടമകൾ; അനുവദിക്കില്ലെന്ന് അധികൃതർ

കൊച്ചി മരടിലെ ഫ്‌ളാറ്റുകളിൽ നിന്നും ഇറങ്ങി കൊടുക്കാൻ കൂടുതൽ സമയം വേണമെന്ന് ഫ്‌ളാറ്റുടമകൾ. ഒഴിഞ്ഞു പോകേണ്ട സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ഫ്‌ളാറ്റുടമകൾ നിലപാട് അറിയിച്ചത്.

പുനരധിവാസം സാധ്യമാകാതെ ഫ്‌ളാറ്റുകളിൽ നിന്ന് ഇറങ്ങില്ലെന്നാണ് ഉടമകൾ പറയുന്നത്. സമയപരിധി പതിനാറാം തീയതി വരെ നീട്ടണമെന്നും വീട്ടുപകരണങ്ങളും മറ്റും മുകൾ നിലകളിൽ നിന്ന് താഴെയെത്തിക്കാൻ മതിയായ ലിഫ്റ്റ് സൗകര്യങ്ങളില്ലെന്നും ഇവർ പറയുന്നു. എന്നാൽ സമയപരിധി നീട്ടി നൽകാനാകില്ലെന്ന നിലപാടിലാണ് അധികൃതർ

ഫ്‌ളാറ്റൊഴിഞ്ഞു പോകാനുള്ള സമയം നീട്ടി നൽകാനാകില്ലെന്നും ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്നും സബ് കലക്ടർ സ്‌നേഹിൽകുമാർ വ്യക്തമാക്കി. സമയപരിധി കഴിഞ്ഞാൽ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്നും പോകാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും സബ് കലക്ടർ അറിയിച്ചു.

Share this story