ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ലത്തീൻ സഭാ ആർച്ച് ബിഷപും കെ സി ബി സി അധ്യക്ഷനുമായ ഡോ. എം സൂസപാക്യത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത പനിയും അണുബാധയെയും തുടർന്നാണ് ചികിത്സ

ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് സഹായ മെത്രാൻ ക്രിസ്തുദാസ് അറിയിച്ചു. ഒക്ടോബർ 1ന് ദോഹയിൽ നിന്നും തിരികെയെത്തിയപ്പോഴാണ് പനി തുടങ്ങിയത്. ഇന്നലെ ഉച്ചയോടെ പനി കൂടുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെയാണ് കിംസിലേക്ക് മാറ്റിയത്.

Share this story