കൂടത്തായി മരണ പരമ്പര: ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത യുവാവും കസ്റ്റഡിയിൽ

കൂടത്തായി മരണ പരമ്പര: ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത യുവാവും കസ്റ്റഡിയിൽ

കൂടത്തായി മരണ പരമ്പരയുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ആറ് പേരെയും കൊലപ്പെടുത്താനായി ജോളിക്ക് സയനൈഡ് എത്തിച്ചു കൊടുത്ത യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജോളിയുടെ ബന്ധു കൂടിയായ ഇയാൾ താമരശ്ശേരിയിലെ ജ്വല്ലറി ജീവനക്കാരനാണ്

ജോളിയെ ജ്വല്ലറിയിൽ എത്തിച്ച് യുവാവിനെ പോലീസ് കാണിച്ചു കൊടുക്കുകയും ഇയാളാണോ സയനൈഡ് നൽകിയതെന്ന് ചോദിക്കുകയും ചെയ്തിരുന്നു. അതെ എന്നായിരുന്നു ജോളിയുടെ മറുപടി. ഇതോടെയാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്.

ജ്വല്ലറിയിൽ ഉപയോഗിക്കാനായി കൊണ്ടുവന്ന സയനൈഡിന്റെ അംശം പലപ്പോഴായി ജോളിക്ക് നൽകുകയായിരുന്നു. ആറ് പേരുടെയും മരണത്തിൽ ഇയാൾക്കും പങ്കുണ്ടോയെന്ന കാര്യം വ്യക്തതയില്ല. ഇയാളെയും പോലീസ് ചോദ്യം ചെയ്യുകയാണ്.

Share this story