രാത്രിയാത്രാ നിരോധനം: യുവജനസംഘടനകൾ വയനാട് നടത്തിവന്ന നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചു

രാത്രിയാത്രാ നിരോധനം: യുവജനസംഘടനകൾ വയനാട് നടത്തിവന്ന നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചു

ബന്ദിപൂർ വഴിയുള്ള യാത്രാ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരിയിൽ യുവജന സംഘടനകൾ നടത്തിവന്ന നിരഹാര സമരം താത്കാലികമായി അവസാനിപ്പിച്ചു. മന്ത്രിമാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ ധാരണയായത്. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി സമരം നടന്നുവരികയായിരുന്നു

മന്ത്രിമാരായ ടിപി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവരാണ് സമരനേതാക്കളുമായി ചർച്ച നടത്തിയത്. വിഷയത്തിൽ ഉപസമിതിയെ നിയോഗിക്കും. സത്യവാങ്മൂലത്തിൽ കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന കേന്ദ്ര ഉറപ്പ്, വയനാടിന്റെ ഒപ്പം സർക്കാരുണ്ടാകുമെന്ന വാക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.

Share this story