കൂടത്തായി കൊലപാതകങ്ങൾ: അന്വേഷണം പതിനൊന്ന് പേരിലേക്ക് കൂടി; രണ്ട് രാഷ്ട്രീയ നേതാക്കളും നിരീക്ഷണത്തിൽ

കൂടത്തായി കൊലപാതകങ്ങൾ: അന്വേഷണം പതിനൊന്ന് പേരിലേക്ക് കൂടി; രണ്ട് രാഷ്ട്രീയ നേതാക്കളും നിരീക്ഷണത്തിൽ

കൂടത്തായിയിൽ അടുത്ത ബന്ധുക്കളായ ആറ് പേരെ വർഷങ്ങളുടെ ഇടവേളയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കുറ്റകൃത്യം നടത്തിയത് താൻ ഒറ്റക്കല്ലെന്ന് ജോളി മൊഴി നൽകിയിരുന്നു. ഇതോടെയാണ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ലാത്ത പതിനൊന്ന് പേരിലേക്ക് കൂടി അന്വേഷണം ചെന്നുനിൽക്കുന്നത്.

വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച റവന്യു ഉദ്യോഗസ്ഥർ, പ്രാദേശികമായി സഹായങ്ങൾ നൽകിയ രണ്ട് രാഷ്ട്രീയ നേതാക്കൾ, കോഴിക്കോടുള്ള രണ്ട് ക്രിമിനൽ അഭിഭാഷകർ എന്നിവരെയാണ് പോലീസ് നിരീക്ഷിക്കുന്നത്. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചനയിൽ ഇവരും പങ്കാളികളാണ്.

ഒരു രാഷ്ട്രീയനേതാവ് ജോളിക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. പലരുമായുള്ള ജോളിയുടെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുകയാണ്. ജോളിക്ക് പലരിൽ നിന്നായി പണം ചെക്കായി ലഭിച്ചിരുന്നു. ഇതെല്ലാം ബാങ്കിൽ കൊണ്ടുപോയി പണമായി മാറ്റിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.

Share this story