ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റം; അഞ്ച് മണ്ഡലങ്ങളിലും എസ് എൻ ഡി പി പിന്തുണ ലഭിക്കും: കോടിയേരി

ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റം; അഞ്ച് മണ്ഡലങ്ങളിലും എസ് എൻ ഡി പി പിന്തുണ ലഭിക്കും: കോടിയേരി

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റമാണ് പ്രകടമാകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം മാറിയെന്ന് പാലാ ഉപതെരഞ്ഞെടുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലെ ജനവിധി അതൊന്നു കൂടി പ്രകടമാക്കുമെന്നും കോടിയേരി പറഞ്ഞു

അരൂരിൽ മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും എസ് എൻ ഡി പിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷ. എൽ ഡി എഫിന് അനൂകൂല സമീപനമാണ് അവർ സ്വീകരിക്കുന്നത്. ബിജെപിക്കൊപ്പം നിൽക്കേണ്ടതുണ്ടോയെന്ന് ബിഡിജെഎസും ആലോചിക്കണമെന്ന് കോടിയേരി പറഞ്ഞു

Share this story