സാംസ്‌കാരിക പ്രവർത്തകർക്കെതിരായ ആക്രമണം; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പോലീസ് കേസെടുത്തു

സാംസ്‌കാരിക പ്രവർത്തകർക്കെതിരായ ആക്രമണം; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പോലീസ് കേസെടുത്തു

കക്കാടംപൊയിലിൽ എംഎൻ കാരശ്ശേരി അടക്കമുള്ള സാംസ്‌കാരിക പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ തിരുവമ്പാടി പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെയാണ് കേസ്. സംഘം ചേരൽ, തടയൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്

പി വി അൻവറിന്റെ തടയിണ സന്ദർശിക്കാൻ പോയ സാംസ്‌കാരിക സംഘത്തിലെ സ്ത്രീകളടക്കമുള്ളവർക്കെതിരെയാണ് ആക്രമണം. എം എൻ കാരശ്ശേരി, സി ആർ നീലകണ്ഠൻ, കെ എം ഷാജഹാൻ, ഡോ. ആസാദ്, കുസുമം ജോസഫ് എന്നിവർക്കെതിരെയാണ് ആക്രമണം. പിവി അൻവറിന്റെ കൂലിക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് കാരശ്ശേരി ആരോപിച്ചിരുന്നു.

പി വി അൻവർ എന്ന നിയമസഭാ പരിസ്ഥിതിയംഗത്തിന്റെ ഗുണ്ടകൾ തടയിണ കാണാൻ പോയവരെ കൈകാര്യം ചെയ്യുന്നതിന്റെ ചെറിയ ചിത്രം.ആരെയും ചിത്രമെടുക്കാൻ സമ്മതിക്കില്ല. ഇതിനു ശേഷം കുറച്ചു പേർ ചേർന്ന് എന്നെ കൊന്നുകളയും എന്നു ഭീഷണിപ്പെടുത്തി ബലമായി തടഞ്ഞു നിർത്തി മുഴുവൻ ചിത്രങ്ങളും delete ചെയ്യിച്ചു.ഈ വീഡിയോയിൽ കാണുന്നയാൾ എന്റെ കൈ പിടിച്ച് തിരിച്ചു.എത്ര സുന്ദരമായ ജനാധിപത്യ കേരളം..പ്രളയാനന്തര കേരളത്തിലെ പരിസ്ഥിതി സംരക്ഷണം അതിലും ഗംഭീരം..ഫാസിസം കാണാൻ, ആൾക്കൂട്ട ആക്രമണം കാണാൻ വടക്കോട്ട് മാത്രം നോക്കിനമ്മൾ ശീലിച്ചു. പ്രതിഷേധവും അതിനെതിരെ മാത്രം. നമുക്ക് അതു മതിയല്ലോ..കുസുമം ജോസഫ്

Posted by Kusumam Joseph on Sunday, October 6, 2019

Share this story