കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ഭർത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ഉടനുണ്ടാകും

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ഭർത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ഉടനുണ്ടാകും

കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യ കൊലയാളി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് ഷാജുവിനെ ഇന്ന് ഒന്നര മണിക്കൂർ നേരം ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കസ്റ്റഡിയിലെടുത്ത് വടകര റൂറൽ എസ് പി ഓഫീസിലേക്ക് കൊണ്ടുപോയത്.

ഷാജുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. കൊലപാതകങ്ങളിൽ ഷാജുവിനും പങ്കുണ്ടെന്ന് സയനൈഡ് ജോളി മൊഴി നൽകിയിരുന്നു. തുടർന്നാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. മൊഴികളിലെ വൈരുദ്ധ്യമാണ് ഷാജുവിനെ കുടുക്കിയത്.

Share this story