101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത അരിവാളുണ്ടാക്കും; പരിഹാസവുമായി ജേക്കബ് തോമസ് വീണ്ടും

101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത അരിവാളുണ്ടാക്കും; പരിഹാസവുമായി ജേക്കബ് തോമസ് വീണ്ടും

സർക്കാരിനെതിരെ പരിഹാസവുമായി ജേക്കബ് തോമസ്. തന്നെ സ്റ്റീൻ ആൻഡ് മെറ്റൽ ഇൻഡസ്ട്രീട് എംഡിയായി നിയമിച്ച നടപടിയിലാണ് പരിഹാസം. വിജിലൻസ് മേധാവി എന്ന സ്ഥാനവും ഈ സ്ഥാനവും തത്തുല്യമാക്കിയ സർക്കാരിന് നന്ദിയുണ്ട്. 101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത അരിവാളുണ്ടാക്കിയേ താൻ ഈ സ്ഥാനത്ത് നിന്ന് പോകുവെന്ന് ജേക്കബ് തോമസ് പറഞ്ഞു

മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായി സ്ഥാനമേറ്റതിന് ശേഷമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. നേരത്തെ താൻ ഇരുമ്പ് ഉണ്ടാക്കാൻ പഠിച്ചിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഇരുമ്പ് ഉണ്ടാക്കലാണ് ഒരു ഡിജിപിയുടെ പണിയെന്നത് സർക്കാരിന്റെ തീരുമാനമാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

Share this story