താമരശ്ശേരി രൂപത മുൻ വികാരി ജനറാളിന്റെ വ്യാജ കത്തും ജോളി ഉണ്ടാക്കിയെടുത്തു; കൂടുതൽ വിവരങ്ങൾ പുറത്ത്

താമരശ്ശേരി രൂപത മുൻ വികാരി ജനറാളിന്റെ വ്യാജ കത്തും ജോളി ഉണ്ടാക്കിയെടുത്തു; കൂടുതൽ വിവരങ്ങൾ പുറത്ത്

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി കൂടുതൽ വ്യാജരേഖകൾ ചമച്ചതായി തെളിയുന്നു. താമരശ്ശേരി രൂപത മുൻ വികാരി ജനറാളിന്റെ വ്യാജ കത്തും ജോളി തയ്യാറാക്കിയിട്ടുണ്ട്. ഷാജുവിനെ വിവാഹം കഴിച്ച ശേഷം കൂടത്തായി ഇടവകയിൽ പേര് നിലനിർത്താനായിരുന്നു ശ്രമം

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയിൽ തെറ്റില്ലെന്നാണ് വ്യാജ കത്തിൽ പറയുന്നത്. കേസിൽ കസ്റ്റഡിയിൽ വാങ്ങിയ ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ

Share this story