കൂടത്തായി കൊലപാതക പരമ്പര: ജോളി അടക്കം മൂന്ന് പ്രതികളെയും കോടതിയിലെത്തിച്ചു; കൂക്കി വിളിച്ച് ആളുകൾ

കൂടത്തായി കൊലപാതക പരമ്പര: ജോളി അടക്കം മൂന്ന് പ്രതികളെയും കോടതിയിലെത്തിച്ചു; കൂക്കി വിളിച്ച് ആളുകൾ

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതികളായ ജോളി, മഞ്ചാടിയൽ മാത്യു, പി പ്രജുകുമാർ എന്നിവരെ താമരശ്ശേരി കോടതിയിൽ എത്തിച്ചു. കോഴിക്കോട് ജില്ലാ ജയിലിൽ നിന്നാണ് ജോളിയെയും പ്രജുകുമാറിനെയും താമരശ്ശേരി കോടതിയിലേക്ക് എത്തിച്ചത്. സബ് ജയിലിൽ നിന്നാണ് മാത്യുവിനെ കോടതിയിലേക്ക് എത്തിച്ചത്.

കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് അടക്കം കോടതിക്കുള്ളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ജോളിയെ കൊണ്ടുവന്ന വാഹനം കോടതി പരിസരത്തേക്ക് എത്തിയപ്പോൾ കൂക്കി വിളിച്ചാണ് ആളുകൾ എതിരേറ്റത്. നൂറുകണക്കിനാളുകൾ ജോളിയെ കാണാനായി കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു

ജയിലിൽ നിന്ന് പുറത്തിറക്കുന്നതിനിടെ മാധ്യമപ്രവർത്തകർ ജോളിയുടെ പ്രതികരണം തേടിയെങ്കിലും അവർ സംസാരിക്കാൻ തയ്യാറായില്ല. എന്നാൽ പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു തന്റെ കയ്യിൽ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജുകുമാർ പറഞ്ഞു.

ജോളിയെ കസ്റ്റഡിയിൽ വാങ്ങി പൊന്നാമറ്റത്ത് കൊണ്ടുപോയി തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. ബി എ ആളൂരിന്റെ ജൂനിയേഴ്‌സാണ് ജോളിക്ക് വേണ്ടി ഹാജരാകുന്നത്.

Share this story