കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം

കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം

കെ എസ് ആർ ടി സിയിലെ ശമ്പള വിതരണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ശമ്പളം ഉടൻ വിതരമം ചെയ്യാനൊരുങ്ങുകയാണ് കെ എസ് ആർ ടി സി. സർക്കാർ സഹായമായി 16 കോടി ലഭിച്ചതും സ്ഥാപനത്തിലെ ഫണ്ടും ചേർത്ത് ജീവനക്കാർക്ക് ഇന്ന് മുതൽ ശമ്പളം വിതരണം ചെയ്യും

സർക്കാരിൽ നിന്ന് ലഭിച്ച 16 കോടിയും ഈ മാസത്തെ കളക്ഷൻ വരുമാനവും ചേർത്ത് 54 കോടിയോളം രൂപ കെ എസ് ആർ ടി സിയുടെ പക്കലുണ്ട്. പ്രതിമാസം 74 കോടി രൂപയാണ് ശമ്പള വിതരണത്തിനായി വേണ്ടത്. താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ അടുത്തിടെ നിരവധി സർവീസുകളാണ് കെ എസ് ആർ ടി സിക്ക് നഷ്ടമാകുന്നത്. പ്രതിദിനം അരക്കോടിയോളം രൂപയുടെ വരുമാനനഷ്ടം ഇതുവഴിയുണ്ടാകുന്നുണ്ട്.

Share this story