തിരുവനന്തപുരം കടലിൽ കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം കടലിൽ കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മുതലപ്പൊഴിയിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്‌കൂൾ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. വർക്കല പാപനാശത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വക്കം സ്വദേശികളായ ദേവനാരായണൻ, ഹരിചന്ദ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വിദ്യാർഥികൾ കുളിക്കാനായി ബീച്ചിലെത്തിയത്. എട്ട് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേർ അപകടത്തിൽപ്പെടുകയായിരുന്നു. ഇതിൽ ഒരു കുട്ടിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.

Share this story