മാതൃമരണനിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനം; കേരളം വീണ്ടും ഒന്നാമത്

മാതൃമരണനിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനം; കേരളം വീണ്ടും ഒന്നാമത്

മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപ്പോർട്ട്. ഈ വർം നീതി ആയോഗ് നടത്തിയ രണ്ടാം ഘട്ട റാങ്കിംഗിലും കേരളത്തിനാണ് ഒന്നാം സ്ഥാനം.

വിദ്യാലയങ്ങളുടെ വിദ്യാഭ്യാസ ഗുണനിലവാര സൂചികാ പട്ടികയിൽ രാജ്യത്ത് ഒന്നാമത് എത്തിയതിന് പിന്നാലെയാണ് ആരോഗ്യമേഖലയിലും അഭിമാനർഹമായ നേട്ടം. 2030 ആകുമ്പോഴേക്കും മാതൃമരണനിരക്ക് 70 ആയി കുറയ്ക്കണമെന്ന് യു എൻ നിർദേശം. കേരളം വളരെ നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു. കേരളത്തിൽ ഒരു ലക്ഷത്തിൽ 46 എന്നതാണ് മരണനിരക്ക്. 2020 ആകുമ്പോഴേക്കും ഇത് 30 ആക്കുകയാണ് ലക്ഷ്യമിടുന്നത്.

ഒരു ലക്ഷം കുട്ടികൾ ജനിക്കുമ്പോൾ കേരളത്തിൽ മരിക്കുന്ന കുട്ടികളുടെ എണ്ണം പത്താണ്. ഡെങ്കിപ്പനിയും എച്ച് 1 എൻ 1 പോലുള്ള പകർച്ച വ്യാധികളെ നിയന്ത്രിക്കുന്നതിലും മികച്ച പ്രവർത്തനമാണ് സംസ്ഥാനം കാഴ്ച വെച്ചത്.

Share this story