കൂടത്തായി സംഭവം ഇപ്പോൾ പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് കോൺഗ്രസിന്റെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

കൂടത്തായി സംഭവം ഇപ്പോൾ പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് കോൺഗ്രസിന്റെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേസിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും മാസങ്ങൾക്ക് മുമ്പ് കിട്ടിയിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് സർക്കാർ ഇപ്പോൾ പുറത്തുവിട്ടതെന്ന് മുല്ലപ്പള്ളി ആരോപിക്കുന്നു. സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചിരിക്കാണ് കോൺഗ്രസ് പ്രസിഡന്റിന്റെ ആരോപണം വഴി വെച്ചിരിക്കുന്നത്.

പിണറായി സർക്കാരിന്റെ ദയനീയ പ്രകടനം ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിത്. ശബരിമല അടക്കമുള്ള സുപ്രധാന വിഷയങ്ങൾ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് കേസിൽ അറസ്റ്റും മറ്റും നടത്തി ജനശ്രദ്ധ തിരിക്കാനും രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാനും സർക്കാർ ശ്രമിക്കുന്നത്

മഞ്ചേശ്വരത്തെ ഇടതുസ്ഥാനാർഥിയെ കുറിച്ച് ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ കൃത്യമായ ചരിത്രം അറിയാവുന്നത് കൊണ്ടാണ്. ശബരിമലയെ കലാപ ഭൂമിയാക്കിയതിലും വിശ്വാസികളെ കുത്തി നോവിച്ചതിലും മുഖ്യമന്ത്രി എത്ര തവണ മാപ്പിരന്നാലും മതിയാകില്ല. പാലാ ഉപതെരഞ്ഞെടുപ്പ് പിണറായി സർക്കാരിനുള്ള അംഗീകാരമാണെന്ന് അവകാശപ്പെടുന്നവർ വിഡ്ഡികളുടെ ലോകത്താണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Share this story