പീഡനക്കേസ്: ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കുന്നത് രണ്ട് വർഷത്തേക്ക് നീട്ടിവെച്ചു

പീഡനക്കേസ്: ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കുന്നത് രണ്ട് വർഷത്തേക്ക് നീട്ടിവെച്ചു

മുംബൈ സ്വദേശനി നൽകിയ പീഡനക്കേസിൽ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് രണ്ട് വർഷത്തേക്ക് മാറ്റിവെച്ചു. ബോംബെ ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത് 2021 ജൂൺ മാസത്തിലേക്ക് മാറ്റിവെച്ചത്. ഡി എൻ എ പരിശോധനാ ഫലം ലഭിക്കാൻ വൈകുമെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മാറ്റിവെക്കൽ

ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാൻ വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. നേരത്തെയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന ഡിഎൻഎ ലാബിൽ നടക്കാനുണ്ടെന്നും അതിനാൽ ഈ കേസിലെ ഫലം വൈകുമെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം

മുംബൈയിൽ താമസിക്കുന്ന ബീഹാർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഓഷ്വാര പോലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തത്.

Share this story