രമേശ് ചെന്നിത്തല കെ എസ് യു നേതാവിനെ പോലെ സംസാരിക്കുന്നുവെന്ന് മന്ത്രി കെ ടി ജലീൽ

രമേശ് ചെന്നിത്തല കെ എസ് യു നേതാവിനെ പോലെ സംസാരിക്കുന്നുവെന്ന് മന്ത്രി കെ ടി ജലീൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നത് കെ എസ് യു നേതാവിനെ പോലെയെന്ന് മന്ത്രി കെ ടി ജലീൽ. മാർക്ക് ദാന വിഷയത്തിൽ ചെന്നിത്തല ഉയർത്തിയ ആരോപണങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പല കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നത് സിൻഡിക്കേറ്റാണ്. അവർക്ക് അതിനുള്ള അധികാരവുമുണ്ട്. മോഡറേഷൻ കൊടുക്കാനുള്ള അധികാരവും സിൻഡിക്കേറ്റിനുണ്ട്. ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ചാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. കോടതി അത് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിപക്ഷത്തിന്റേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണമാണെന്ന് മന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.

Share this story