പാലാരിവട്ടം പാലം: സുപ്രധാന രേഖകൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും കാണാതായി

പാലാരിവട്ടം പാലം: സുപ്രധാന രേഖകൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും കാണാതായി

പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും കാണാതായി. കരാറുകാർക്ക് മുൻകൂറായി പണം അനുവദിക്കുന്നതിനുള്ള നോട്ട് ഫയലുകളാണ് കാണാതായത്. വിജിലൻസ് നടത്തിയ പരിശോധനയിലാണ് രേഖകൾ പൊതുമരാമത്ത് വകുപ്പിന്റെ പക്കൽ ഇല്ലെന്ന് കണ്ടെത്തിയത്.

നോട്ടുഫയലുകൾ പരിഗണിച്ചാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് മുൻകൂർ പണം അനുവദിക്കാൻ ഉത്തരവിട്ടത്. കരാറുകാരായ ആർ ഡി എക്‌സ് കമ്പനിക്ക് 8.25 കോടി രൂപയാണ് മുൻകൂറായി അനുവദിച്ചത്.

രേഖകൾ കാണാത്തതിനാൽ നോട്ടുഫയലുകൾ എത്രയും വേഗം ഹാജരാക്കാൻ വിജിലൻസ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this story