തൃശ്ശൂരിൽ ഡ്രൈവറെ ആക്രമിച്ച് ഊബർ ടാക്‌സി തട്ടിയെടുത്തു; കാർ പോലീസ് വീണ്ടെടുത്തു, പ്രതികൾ രക്ഷപ്പെട്ടു

തൃശ്ശൂരിൽ ഡ്രൈവറെ ആക്രമിച്ച് ഊബർ ടാക്‌സി തട്ടിയെടുത്തു; കാർ പോലീസ് വീണ്ടെടുത്തു, പ്രതികൾ രക്ഷപ്പെട്ടു

തൃശ്ശൂരിൽ ഡ്രൈവറെ ആക്രമിച്ച് ഊബർ ടാക്‌സി തട്ടിയെടുത്തു. ദിവാൻജി മൂലയിൽ നിന്ന് പുലർച്ചെ പുതുക്കോട്ടയിലേക്ക് ഓട്ടം വിളിച്ചവരാണ് ആക്രമണത്തിന് പിന്നിൽ. കമ്പി കൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ചാണ് ടാക്‌സി തട്ടിയെടുത്തത്.

ആക്രമണത്തിൽ പരുക്കേറ്റ ഡ്രൈവർ കരുവാപ്പടി സ്വദേശി രാജേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജേഷിനെ റോഡിൽ തള്ളി അക്രമികൾ കാറുമായി കടന്നുകളഞ്ഞു. പുതുക്കാട് പോലീസിൽ ഡ്രൈവർ വിവരം അറിയിച്ചതോടെ കാലടിയിൽ വെച്ച് പോലീസ് വാഹനം പിടികൂടി. എന്നാൽ പ്രതികൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

Share this story