കാസർകോട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; വാതക ചോർച്ച, ഗതാഗതം തടസ്സപ്പെട്ടു, പ്രദേശവാസികളെ ഒഴിപ്പിച്ചു

കാസർകോട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; വാതക ചോർച്ച, ഗതാഗതം തടസ്സപ്പെട്ടു, പ്രദേശവാസികളെ ഒഴിപ്പിച്ചു

കാസർകോട്-മംഗലാപുരം ദേശീയപാതയിൽ അടുക്കത്ത് ബയലിന് സമീപം പാചക വാതക ടാങ്കർ അപകടത്തിൽപ്പെട്ട് വാതകം ചോർന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ടാങ്കർ അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ റോഡിൽ മറിയുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസും ഫയർ ഫോഴ്‌സും ചേർന്ന് ചോർച്ച താത്കാലികമായി അടച്ചു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. വൈദ്യുത ബന്ധം വിച്ഛേദിച്ചു. ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സമാന്തര പാതകൾ വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

അപകടത്തിൽപ്പെട്ട ടാങ്കറിൽ നിന്ന് വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി.

Share this story