തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി; പാമ്പിനെ വേർപ്പെടുത്തിയത് ഏറെ പണിപ്പെട്ട്

തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി; പാമ്പിനെ വേർപ്പെടുത്തിയത് ഏറെ പണിപ്പെട്ട്

തിരുവനന്തപുരം നെയ്യാറ്റിൻകര കള്ളിക്കാട് തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി. ഇന്നലെയാണ് സംഭവം നടന്നത്. ഭുവനചന്ദ്രൻ നായർ എന്നയാളുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാമ്പിനെ ഭുവനചന്ദ്രൻ നായരുടെ കഴുത്തിൽ നിന്ന് വേർപ്പെടുത്തിയത്.

പണിക്കിടെ പെരുമ്പാമ്പിനെ കണ്ടതോടെ ഇതിനെ ചാക്കിൽ കെട്ടി മാറ്റാൻ ശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഇതിനിടെയാണ് ഭുവനചന്ദ്രൻ നായരുടെ കഴുത്തിൽ പാമ്പ് ചുറ്റിയത്. ഇതോടെ ഒപ്പമുണ്ടായിരുന്നവർ ആദ്യം പേടിയോടെ മാറിയെങ്കിലും രണ്ട് പേർ ധൈര്യം സംഭരിച്ച് രക്ഷപ്പെടുത്താൻ മുന്നോട്ടുവരികയായിരുന്നു

ഒരാൾ പാമ്പിന്റെ തലയിലും ഒരാൾ വാലിലും പിടിച്ച് ഏറെ നേരം പണിപ്പെട്ടാണ് ഭുവനചന്ദ്രൻ നായരുടെ കഴുത്തിൽ നിന്നും പാമ്പിനെ വേർപ്പെടുത്തിയത്. മണ്ണെണ്ണ ഒഴിച്ച ശേഷമായിരുന്നു പാമ്പിനെ വേർപ്പെടുത്തിയത്. പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറി. ഭുവനചന്ദ്രൻ നായർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Share this story