മരടിലെ 35 ഫ്‌ളാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ; 25 ലക്ഷം 3 പേർക്ക് മാത്രം

മരടിലെ 35 ഫ്‌ളാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ; 25 ലക്ഷം 3 പേർക്ക് മാത്രം

മരടിലെ 35 ഫ്‌ളാറ്റ് ഉടമകൾക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്ത് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി. ഇതിൽ 3 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപക്ക് ശുപാർശയുള്ളത്. കഴിഞ്ഞ ദിവസം 14 പേർക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു

നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തവരുടെ എണ്ണം 49 ആയി. ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗത്തിലാണ് നഷ്ടപരിഹാരം നിർണയിച്ചത്. കൊച്ചിയിൽ ഇന്ന് ചേർന്ന സമിതി യോഗത്തിൽ ലഭിച്ച 61 അപേക്ഷകൾ കൂടി പരിഗണിച്ചാണ് 35 പേർക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തത്.

രജിസ്‌ട്രേഷനിൽ ഫ്‌ളാറ്റുകൾക്ക് കാണിച്ച തുക മാത്രമാണ് നഷ്ടപരിഹാരത്തിനായി ശുപാർശ ചെയ്തിട്ടുള്ളത്. ആകെ 241 ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതുവരെ 185 അപേക്ഷകളാണ് നഗരസഭക്ക് ഫ്‌ളാറ്റുടമകളിൽ നിന്ന് ലഭിച്ചത്.

Share this story