ഊബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടി; ഒരാൾ 17 വയസ്സുള്ള കൗമാരക്കാരൻ

ഊബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടി; ഒരാൾ 17 വയസ്സുള്ള കൗമാരക്കാരൻ

തൃശ്ശൂരിൽ ഊബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പിടിയിലായവർ ലഹരിക്ക് അടിമകളാണെന്ന് റൂറൽ എസ് പി കെപി വിജയകുമാർ അറിയിച്ചു

17കാരനായ കൗമാരക്കാരനാണ് പ്രതികളിലൊരാൾ. ചൊവ്വാഴ്ച രാത്രി തൃശ്ശൂർ ദിവാൻജിമൂലയിൽ നിന്ന് പുതുക്കോട്ടയിലേക്ക് ഊബർ ബുക്ക് ചെയ്ത ശേഷം വഴമധ്യേ വെച്ച് ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കുകയായിരുന്നു

വണ്ടി തട്ടിയെടുത്ത് പൊളിച്ച് വിൽപ്പന നടത്തി പണമുണ്ടാക്കാമെന്നായിരുന്നു പ്രതികളുടെ പദ്ധതി. വണ്ടിയുമായി ആദ്യം ആലുവ സൈഡിലേക്കാണ് പ്രതികൾ പോയത്. ബാംഗ്ലൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്.

Share this story