യുഡിഎഫ് ജാതിമത വികാരം ഇളക്കിവിടാൻ ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ

യുഡിഎഫ് ജാതിമത വികാരം ഇളക്കിവിടാൻ ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ

ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വമ്പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയ യുഡിഎഫ് രാഷ്ട്രീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ജാതിമത വികാരം ഇളക്കിവിടാൻ ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്ന് മണ്ഡലങ്ങളിൽ മതപരമായ വികാരം ഇളക്കിവിട്ട് മതധ്രൂവീകരണത്തിന് ശ്രമിക്കുകയാണ്.

മറ്റ് രണ്ട് മണ്ഡലങ്ങളിൽ ജാതീയമായ വികാരം ഇളക്കിവിടാനും യുഡിഎഫ് ശ്രമിക്കുന്നതായി കോടിയേരി ആരോപിച്ചു. എൻ എസ് എസിനെ ആരും പ്രകോപിപ്പിക്കുന്നില്ല. പക്ഷേ എൻ എസ് എസ് ഒരു സമുദായ സംഘടന എന്ന നിലയിൽ രാഷ്ട്രീയത്തിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് മുൻകാലങ്ങളിൽ ഇടപെട്ടതുപോലെ ആയിരുന്നു വേണ്ടിയിരുന്നതെന്നും കോടിയേരി പറഞ്ഞു

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂലയമായ തരംഗമാണ് ഉള്ളതെന്നും അഞ്ച് മണ്ഡലങ്ങളിലും എൽ ഡി എഫ് വിജയിക്കുമെന്നും കോടിയേരി പറഞ്ഞു. ഇന്നാണ് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നത്.

Share this story