മഞ്ചേശ്വരത്തെ കള്ളവോട്ടിനെ ന്യായീകരിച്ച് കോൺഗ്രസ്; സ്ലിപ്പ് മാറിപ്പോയതാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

മഞ്ചേശ്വരത്തെ കള്ളവോട്ടിനെ ന്യായീകരിച്ച് കോൺഗ്രസ്; സ്ലിപ്പ് മാറിപ്പോയതാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

മഞ്ചേശ്വരത്ത് യുവതി നടത്തിയ കള്ളവോട്ട് ശ്രമത്തെ ന്യായീകരിച്ച് കോൺഗ്രസ്. നടന്നത് കള്ളവോട്ടല്ലെന്ന് എംപിയും കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ ന്യായീകരിച്ചു. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച നബീസയെ അറസ്റ്റ് ചെയ്തത് അനാവശ്യമാണെന്നും ഉണ്ണിത്താൻ പറഞ്ഞു

ഒരു വീട്ടിൽ രണ്ട് നബീസ ഉണ്ടായതാണ് പ്രശ്‌നമായത്. വോട്ട് ചെയ്യാനെത്തിയപ്പോൾ സ്ലിപ്പ് മാറിപ്പോയതാണെന്നും ഉണ്ണിത്താൻ ന്യായീകരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഉണ്ണിത്താന്റെ ന്യായീകരണം. നബീസക്കുണ്ടായത് ആശയക്കുഴപ്പം മാത്രമാണെന്ന് ഇവരുടെ ഭർത്താവും പറഞ്ഞു

ബാക്രബയൽ 42ാം നമ്പർ ബൂത്തിലാണ് നബീസ കള്ളവോട്ടിന് ശ്രമിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിൽ പോലും വോട്ടുള്ള ആളല്ല ഇവർ. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതും പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തതും.

 

Share this story