ഇന്ന് പകൽ അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; റെഡ് അലർട്ട് പിൻവലിച്ചു

ഇന്ന് പകൽ അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; റെഡ് അലർട്ട് പിൻവലിച്ചു

കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് ജില്ലകളിൽ നൽകിയിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. ചൊവ്വാഴ്ച പകൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന പ്രവചനത്തെ തുടർന്നാണ് അലർട്ട് പിൻവലിച്ചത്. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് സംസ്ഥാനത്തുണ്ടായത്. ഇതേ തുടർന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ കൂടുതൽ ദുരിതം വിതച്ചത്.

എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്‌റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻഗതാഗതവും താറുമാറായിരുന്നു. നോർത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഓട്ടോമാറ്റിക് സിഗ്നലുകൾ തകരാറിലായി. രാവിലെ ആറ് മണി മുതൽ ട്രയിനുകൾ കടത്തിവിടാൻ സാധിക്കാതെ വന്നിരുന്നു.

 

Share this story