വെന്നിയൂരിൽ കെ എസ് ആർ ടി സി ബസ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി; നിരവധി പേർക്ക് പരുക്ക്

വെന്നിയൂരിൽ കെ എസ് ആർ ടി സി ബസ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി; നിരവധി പേർക്ക് പരുക്ക്

മലപ്പുറം വെന്നിയൂർ കൊടിമരത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം

തൃശ്ശൂരിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന പിക്കപ് വാനിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് രണ്ട് ഇരുചക്ര വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ച ശേഷമാണ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയത്.

പരുക്കേറ്റവരെ സമീപത്ത് തന്നെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

Share this story