കൊച്ചിയിലെ വെള്ളക്കെട്ട്: മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെ അഭിനന്ദിച്ച് ഹൈക്കോടതി; നഗരസഭക്ക് ഇന്നും വിമർശനം

കൊച്ചിയിലെ വെള്ളക്കെട്ട്: മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെ അഭിനന്ദിച്ച് ഹൈക്കോടതി; നഗരസഭക്ക് ഇന്നും വിമർശനം

കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ നഗരസഭക്കെതിരെ തുടർച്ചയായ രണ്ടാം ദിവസവും ഹൈക്കോടതിയുടെ വിമർശനം. വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തതെന്ന് ചോദിച്ച ഹൈക്കോടതി അതേസമയം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും അടിയന്തര ഇടപെടലിനെ അഭിനന്ദിക്കുകയും ചെയ്തു.

മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കലക്ടർ രംഗത്തിറങ്ങിയത്. അല്ലെങ്കിൽ എന്താകുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്ന് കോടതി ചോദിച്ചു. വേലിയേറ്റം കാരണമാണ് വെള്ളക്കെട്ട് ഉണ്ടായതെന്ന കൊച്ചി മേയർ സൗമിനി ജെയ്‌ന്റെ വാദം ഹൈക്കോടതി തള്ളി. ഓടകളിലെ തടസ്സം നീക്കിയപ്പോൾ വെള്ളക്കെട്ട് മാറിയത് നഗരസഭ കണ്ടോയെന്നും കോടതി ചോദിച്ചു

കോടതി ഇന്നലെ സംസാരിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്. അതിൽ അനാവശ്യവിവാദങ്ങൾക്ക് സ്ഥാനമില്ല. വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കലക്ടറെ അധ്യക്ഷനാക്കി ദൗത്യസംഘം രൂപീകരിച്ചൂടെയെന്നും കോടതി ചോദിച്ചു. വെള്ളക്കെട്ട് വിഷയത്തിൽ അടിയന്തര നടപടിയുണ്ടാകുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഉറപ്പ് നൽകി

 

Share this story